( 65 ) അത്ത്വലാഖ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(65) അത്ത്വലാഖ്

 'നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അപ്പോള്‍ അവരെ അവരുടെ ഇദ്ദാകാലത്തേക്ക് വിവാഹമോചനം ചെയ്തുകൊള്ളുക' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അത്ത്വലാഖ്-വിവാഹമോചനം-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മദീനാ ജീവിതത്തിലെ ആദ്യഘട്ടത്തില്‍ സൂറത്ത് ബഖറയി ല്‍ വിവാഹമോചന നിയമങ്ങള്‍ അവതരിപ്പിച്ചതിന് ശേഷമുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് ഈ സൂറത്ത് അവതരിപ്പിച്ചിട്ടുള്ളത്. വിവാഹമോചനം നടത്തേണ്ടത് ഇദ്ദാ കാലഘട്ടമായ മൂന്ന് മാസത്തേക്കാണെന്നും ഗര്‍ഭിണികളുടെ കാര്യത്തി ല്‍ പ്രസവിക്കുന്നത് വരെയാണെന്നും പഠിപ്പിക്കുന്നു. ആണായിരിക്കട്ടെ പെണ്ണായിരിക്ക ട്ടെ, ഒരു ആത്മാവും അതിന് വഹിക്കാന്‍ കഴിയാത്തതുകൊണ്ട് കല്‍പിക്കപ്പെട്ടിട്ടില്ല എ ന്നും അതുകൊണ്ടുതന്നെ വിവാഹമോചിതയായ സ്ത്രീകള്‍ അവരുടെ കുട്ടികള്‍ക്ക് മുലകൊടുക്കണമെന്നും അതിന് പിതാവ് അവന്‍റെ കഴിവിന്‍റെ തോത് അനുസരിച്ച് പ്രതിഫ ലം നല്‍കണമെന്നും പഠിപ്പിക്കുന്നു. അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏതൊ രു ആത്മാവിനും ഏതൊരു വിഷയത്തിലും ഒരു പരിഹാരമാര്‍ഗം നല്‍കുമെന്നും പഠിപ്പി ച്ചിട്ടുണ്ട്. വ്യക്തമായ വെളിപാടും അനുസ്മരണവുമായ അദ്ദിക്ര്‍ കൊണ്ട് പ്രവാചകനെ അയച്ചിട്ടുള്ളത് വിശ്വാസികളായിട്ടുള്ളവരെ അന്ധകാരങ്ങളില്‍ നിന്നും പ്രകാശത്തിലേ ക്ക് പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണെന്നും അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപൂന്തോപ്പുകളാണ് പ്രതിഫലമായി ലഭിക്കുക എന്നും, അ തില്‍ അവര്‍ എല്ലാവിധ നല്ലവിഭവങ്ങളും ആസ്വദിച്ചുകൊണ്ട് എന്നെന്നും കഴിഞ്ഞുകൂടുമെന്നും സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഏഴ് ആകാശങ്ങളെയും അതുപോലെയുള്ള ഏഴ് ഭൂമികളെയും സൃഷ്ടിച്ച അല്ലാഹുവിന്‍റെ കല്‍പ്പനകളാണ് അവകളിലെല്ലാം നടക്കു ന്നതെന്നും, എല്ലാ ഓരോ കാര്യവും വലയം ചെയ്ത അവന്‍ സര്‍വ്വശക്തനാണെന്ന് നി ങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് ഇതെല്ലാം വിവരിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് 12 സൂക്തങ്ങള്‍ അടങ്ങിയ സൂറത്ത് അവസാനിക്കുന്നു.