( അത്ത്വലാഖ് ) 65 : 1

يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّهِ ۚ وَمَنْ يَتَعَدَّ حُدُودَ اللَّهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا

ഓ നബിയായിട്ടുള്ളവനേ! നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുക യാണെങ്കില്‍ അപ്പോള്‍ അവരെ അവരുടെ ഇദ്ദാകാലത്തേക്ക് വിവാഹമോചനം ചെയ്യുകയും ഇദ്ദാകാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും നിങ്ങളുടെ ഉടമ യായ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക, അവരുടെ വീടുക ളില്‍ നിന്നും നിങ്ങള്‍ അവരെ പുറത്താക്കരുത്, അവര്‍ പുറത്തുപോവുകയും ചെയ്യരുത്, വ്യക്തമായ വല്ല മ്ലേഛവൃത്തിയിലും അവര്‍ ഏര്‍പെട്ടാല്‍ ഒഴികെ, അതെല്ലാം അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു, ആരെങ്കിലും അല്ലാഹു വിന്‍റെ നിയമ പരിധികളെ അതിക്രമിച്ച് കടക്കുകയാണെങ്കില്‍ അപ്പോള്‍ അവന്‍ തന്നോടുതന്നെ അക്രമം കാണിച്ചവനായി, അതിനുശേഷം അല്ലാഹു പുതുതാ യി വല്ല കാര്യവും നിന്നോട് പറഞ്ഞേക്കുമോ എന്ന് നിനക്കറിയില്ല.

പ്രവാചകനെ വിളിച്ചാണ് സൂക്തം അഭിസംബോധനം ചെയ്യുന്നതെങ്കിലും 'നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍' എന്ന് ബഹുവചനത്തില്‍ പറഞ്ഞ തില്‍ നിന്നും എല്ലാ വിശ്വാസികള്‍ക്കുമാണ് അത് ബാധകമാകുക. സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ വിവാഹ മോചനത്തില്‍ മാത്രമല്ല, എല്ലാ ജീവിത മേഖലകളിലും അദ്ദിക്റിന്‍റെ കല്‍പനകള്‍ പാലിക്കുകയുള്ളു. തിരിച്ചെടുക്കാവു ന്ന ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനമാണെങ്കില്‍ സ്ത്രീകള്‍ താമസി ക്കുന്ന വീട്ടില്‍ നിന്ന് അവര്‍ പുറത്താക്കപ്പെടാതെയും സ്വയം പുറത്തുപോകാതെയും ഇ ദ്ദാകാലത്തേക്ക് വിവാഹമോചനം നടത്താനാണ് സൂക്തത്തില്‍ കല്‍പിച്ചിട്ടുള്ളത്. സൂ ക്തത്തില്‍ 'വ്യക്തമായ വല്ല മ്ലേഛവൃത്തിയിലും അവര്‍ ഏര്‍പ്പെട്ടാല്‍ ഒഴികെ' എന്ന് പറ ഞ്ഞതിനാല്‍ അത്തരം പ്രവൃത്തിയില്‍ ഏര്‍പെട്ടവരെ തിരിച്ചെടുക്കാത്തവിധം ഒറ്റയടിക്കു തന്നെ മൂന്ന് പ്രാവശ്യം വിവാഹമോചനം നടത്തി അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കേണ്ട താണ്. 2: 228-232; 4: 34-35 വിശദീകരണം നോക്കുക.

6236 സൂക്തങ്ങളുടെ വിധിവിലക്കുകളും അല്ലാഹുവിന്‍റെ നിയമപരിധികള്‍ തന്നെ യാണ്. 56: 95 ല്‍ പറഞ്ഞ ഉറപ്പ് നല്‍കുന്ന സത്യവും 57: 25 ല്‍ പറഞ്ഞ ത്രാസ്സുമായ അദ്ദി ക്ര്‍ വന്ന് കിട്ടിയശേഷവും 39: 32 ല്‍ വിവരിച്ച പ്രകാരം അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് അവരവര്‍ കാഫിറാണോ വിശ്വാസിയാണോ എന്ന് വിലയിരുത്തി ഉറപ്പുവരുത്താത്ത ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതുപേ രും 35: 32 ല്‍ പറഞ്ഞ പ്രകാരം സ്വന്തത്തോട് അക്രമം കാണിച്ചവര്‍ തന്നെയാണ്. 'അതി നുശേഷം അല്ലാഹു പുതുതായി വല്ലകാര്യവും നിന്നോട് പറഞ്ഞേക്കുമോ എന്ന് നിനക്ക റിയില്ല' എന്ന് പറഞ്ഞതില്‍ നിന്ന് ഈ സൂക്തത്തിനുശേഷം വിവാഹമോചനവുമായി ബ ന്ധപ്പെട്ട നിയമനിര്‍ദ്ദേശങ്ങള്‍ ഇനിയും അവതരിപ്പിച്ചേക്കുമോ എന്നകാര്യം നിനക്ക് അ റിയില്ല എന്നാണ്. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സ മൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 254; 39: 47-48 വിശദീകരണം നോക്കുക.