( അത്ത്വലാഖ് ) 65 : 11

رَسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَمَنْ يُؤْمِنْ بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا

നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ വ്യക്തമായ സൂക്തങ്ങള്‍ വിവരിച്ചുതരുന്ന പ്രവാചകന്‍-വിശ്വാസികളായിട്ടുള്ളവരെയും വിശ്വാസത്തിലേക്ക് വിളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേ ക്ക് പുറപ്പെടുവിക്കുന്നതിന് വേണ്ടി, ആരാണോ അല്ലാഹുവിനെക്കൊണ്ട് വി ശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത്, അവന്‍ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ പ്രവേശി പ്പിക്കപ്പെടുന്നതാണ്, അവര്‍ അതില്‍ എന്നെന്നും ശാശ്വതരുമാണ്, നിശ്ചയം അ ല്ലാഹു അവന് ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ നല്‍കിയിരിക്കുന്നു.

സൂക്തം 10 അവസാനിക്കുന്നത്, 'അല്ലാഹു നിങ്ങളിലേക്ക് ഒരു അനുസ്മരണം അ വതരിപ്പിച്ചിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടും, സൂക്തം 11 ആരംഭിക്കുന്നത് 'അല്ലാഹു വിന്‍റെ വ്യക്തമായ സൂക്തങ്ങള്‍ വിവരിച്ചുതരുന്ന പ്രവാചകന്‍' എന്ന് പറഞ്ഞുകൊണ്ടു മാണ്. ഇതേ ശൈലി തന്നെയാണ് 98: 1-2 സൂക്തങ്ങളിലുമുള്ളത്. ഇവിടെപ്പറഞ്ഞ അനു സ്മരണം കൊണ്ടും 98: 1 ലെ വെളിപാടുകൊണ്ടും ഉദ്ദേശിക്കുന്നത് വ്യക്തമായ അദ്ദിക്ര്‍ വിവരിച്ചുതരുന്ന പ്രവാചകനാണ്. അതാണ് പ്രവാചകന്‍റെ സ്വഭാവം അദ്ദിക്റാണ് എന്നു പറഞ്ഞതിന്‍റെ പൊരുളും. അദ്ദിക്റിനെ ത്രാസ്സും ഉരക്കല്ലുമായി ഉപയോഗപ്പെടുത്തി അ ന്ധകാരങ്ങളില്‍ നിന്ന് അഥവാ കാഫിറായ പിശാചിന്‍റെ മാര്‍ഗങ്ങളില്‍ നിന്ന് പ്രകാശമാ യ അല്ലാഹുവിന്‍റെ മാര്‍ഗത്തിലേക്ക് പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ് പ്രകാശമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നാണ് 14: 1 ല്‍ എന്നതുപോലെ ഈ സൂക്തത്തിലും പറയുന്നത്. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്ര മേ അതിനെ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായി ഉപയോഗപ്പെടുത്തു കയും പ്രവാചകനെ പിന്‍പറ്റുന്നവരാവുകയുമുള്ളൂ.

അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിക്കുകവഴി അ ല്ലാഹുവിനെയും എല്ലാ പ്രവാചകന്മാരെയും നബിമാരെയും തള്ളിപ്പറഞ്ഞുകൊണ്ട് 29 ക ള്ളവാദികളെ പിന്‍പറ്റുന്നവരും മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആ നയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നതെന്ന് 7: 40; 36: 59-62 സൂക്തങ്ങളി ല്‍ അവര്‍ വായിച്ചിട്ടുള്ളതാണ്. 48: 6; 14: 1; 64: 8-11 വിശദീകരണം നോക്കുക.