أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ الَّذِينَ آمَنُوا ۚ قَدْ أَنْزَلَ اللَّهُ إِلَيْكُمْ ذِكْرًا
അല്ലാഹു അവര്ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്, ഓ വിശ്വാസികളാ യിട്ടുള്ള ബുദ്ധിമാന്മാരേ! അപ്പോള് നിങ്ങള് അല്ലാഹുവിനെ സൂക്ഷിക്കുക, നി ശ്ചയം അല്ലാഹു നിങ്ങളിലേക്ക് ഒരു അനുസ്മരണം അവതരിപ്പിച്ചിരിക്കുന്നു.
അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്പറ്റി വഴിപിഴച്ചുപോയവരുമടങ്ങിയ കരയിലെ ഏറ്റവും ദുഷ് ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ടവരാണ് മനുഷ്യരില് നിന്നുള്ള നരകത്തിന്റെ വിറകുകളെന്ന് 98: 6 ലും; സത്യമായ അദ്ദിക്ര് ശ്രദ്ധിച്ച് കേള്ക്കുകയും അതിനെ ഏറ്റവും നല്ലനിലക്ക് പിന്പറ്റുകയും ചെയ്യുന്നവരാണ് സന്മാര്ഗ്ഗത്തിലുള്ളവരെന്നും ബുദ്ധിമാന്മാരെ ന്നും 39: 17-18 ലും പറഞ്ഞിട്ടുണ്ട്. 2: 121; 36: 69-70; 63: 9 വിശദീകരണം നോക്കുക.