നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(66) അത്തഹ്രീം
'ഓ നബിയായിട്ടുള്ളവനേ, അല്ലാഹു നിനക്ക് അനുവദനീയമാക്കിയിട്ടുള്ള ഒന്ന് നീ എന്തിന് നിഷിദ്ധമാക്കുന്നു' എന്ന് ഒന്നാം സൂക്തത്തില്‍ ചോദിച്ചിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അത്തഹ്രീം-നിരോധനം-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മദീനാ ജീ വിതത്തിലെ 8-ാം വര്‍ഷത്തിലാണ് ഈ സൂറത്ത് അവതീര്‍ണമായത്. ത്രികാലജ്ഞാനി യുടെ വിധിവിലക്കുകളായ അദ്ദിക്റിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തണമെന്ന് പ്രവാ ചകന്‍റെ പത്നിമാരോടും വിശ്വാസികളോടും കര്‍ശനമായി കല്‍പിക്കുന്നു. പ്രകാശമായ അദ്ദിക്ര്‍ ഇവിടെവെച്ച് ഉപയോഗപ്പെടുത്തിയവര്‍ക്ക് വിധിദിവസം മുന്‍ഭാഗത്തും വലതുഭാഗത്തും പ്രകാശമുണ്ടായിരിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അദ്ദിക്ര്‍ വ ന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കുഫ്ഫാറുകളോടും കപടവിശ്വാസികളോടും 'അ തുകൊണ്ട്' അധികരിച്ച ജിഹാദ് നടത്തണമെന്ന് പ്രവാചകനോടും അതുവഴി വിശ്വാസി യോടും കല്‍പ്പിക്കുന്നു. കാഫിറുകള്‍ക്ക് മാതൃകയായി നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും സ്ത്രീകളെയും, വിശ്വാസികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാതൃകയായി ഫിര്‍ഔനിന്‍റെ സ്ത്രീയെയും ഇംറാന്‍റെ പുത്രി മര്‍യമിനെയും എടുത്തുദ്ധരിച്ചുകൊണ്ട് 12 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.