يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ ۖ تَبْتَغِي مَرْضَاتَ أَزْوَاجِكَ ۚ وَاللَّهُ غَفُورٌ رَحِيمٌ
ഓ നബിയായിട്ടുള്ളവനേ, അല്ലാഹു നിനക്ക് അനുവദനീയമാക്കിയിട്ടുള്ള ഒന്ന് നിന്‍റെ ഇണകളുടെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് നീ എന്തിന് നിഷിദ്ധമാക്കുന്നു? അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.
ഒരിക്കല്‍ പ്രവാചകന്‍റെ പത്നിയായ സൈനബിന്‍റെ അടുത്തുനിന്ന് പ്രവാചകന്‍ തേന്‍കുടിക്കുകയും ആ വിവരം അറിഞ്ഞ മറ്റു രണ്ട് പത്നിമാരായ ആയിശയും ഹഫ്സയും പ്രവാചകനെ ദുര്‍ഗന്ധമുള്ള ഒരു പൂവിന്‍റെ വാസനയുണ്ടെന്ന് പറഞ്ഞ് പ്രവാചകനോട് നീരസം പ്രകടിപ്പിക്കുകയുണ്ടായി. അപ്പോള്‍ പ്രവാചകന്‍ ഇനി ഞാന്‍ തേന്‍ കുടിക്കുക യില്ല എന്ന് പ്രതിജ്ഞ ചെയ്തു. അല്ലാഹു അനുവദനീയമാക്കിയിട്ടുള്ള തേന്‍ ശപഥം മു ഖേന നിഷിദ്ധമാക്കേണ്ടതില്ല എന്നാണ് പ്രവാചകനെ അഭിസംബോധനം ചെയ്തുകൊ ണ്ട് അല്ലാഹു പറയുന്നത്. 12: 12, 108; 33: 28-29 വിശദീകരണം നോക്കുക.