ضَرَبَ اللَّهُ مَثَلًا لِلَّذِينَ كَفَرُوا امْرَأَتَ نُوحٍ وَامْرَأَتَ لُوطٍ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللَّهِ شَيْئًا وَقِيلَ ادْخُلَا النَّارَ مَعَ الدَّاخِلِينَ
കാഫിറുകളായവര്‍ക്ക് അല്ലാഹു ഉപമയായി എടുത്തുദ്ധരിക്കുന്നത് നൂഹിന്റെ സ്ത്രീയെയും ലൂത്തിന്റെ സ്ത്രീയെയുമാണ്, അവര്‍ രണ്ടുപേരും നമ്മുടെ സ ജ്ജനങ്ങളായ രണ്ട് അടിമകളുടെ കീഴിലായിരുന്നു, അപ്പോള്‍ അവര്‍ രണ്ടു പേരും അവര്‍ ഇരുവരെയും വഞ്ചിക്കുകയായി, അങ്ങനെ അവര്‍ രണ്ടുപേര്‍ക്കും അവര്‍ ഇരുവരെക്കൊണ്ട് അല്ലാഹുവില്‍ നിന്ന് യാതൊരുതരത്തിലും ഉപകാര പ്പെട്ടില്ല, നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം പ്രവേ ശിച്ചുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.
ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് ആര് പ്രവര്‍ത്തിക്കുകയാ ണെങ്കിലും നിലകൊള്ളുകയാണെങ്കിലും അത് പ്രവാചകന്മാരുടെ പത്നിമാരോ മക്ക ളോ ആരായിരുന്നാലും ശരി, ആ പ്രവാചകന്മാരെക്കൊണ്ട് അവര്‍ക്ക് യാതൊരു ഗുണവും ലഭിക്കുകയില്ല എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. നൂഹിന്റെയും ലൂത്തിന്റെയും ഭാര്യമാര്‍ അവരെ വഞ്ചിക്കുകയുണ്ടായി എന്ന് പറഞ്ഞതിന്റെ വിവക്ഷ അവരുടെ ശരീരം മാത്രമെ ഭര്ത്താക്കന്മാരോടൊപ്പം ഉണ്ടായിരുന്നുള്ളൂ എന്നും മനസ്സ് കാഫിറുകളായ അവരുടെ ജ നതയോടൊപ്പമായിരുന്നു എന്നുമാണ്. 2: 9-10, 119; 11: 46; 39: 19, 41 വിശദീകരണം നോ ക്കുക.