( അത്തഹ്രീം ) 66 : 9

يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ

ഓ നബിയായിട്ടുള്ളവനേ, നിഷേധത്തിനുമേല്‍ നിഷേധം കൈക്കൊള്ളുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യുക, അവരുടെ മേല്‍ കോപം പുലര്‍ത്തുകയും ചെയ്യുക, അവരുടെ സങ്കേതം നരക കുണ്ഠമാകുന്നു-എത്രമോശപ്പെട്ട മടക്കസ്ഥലം!

സൂക്തത്തില്‍ നബിയെ വിളിച്ചാണ് കല്‍പിച്ചിട്ടുള്ളതെന്നതിനാല്‍ സ്വര്‍ഗത്തിലേ ക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികളുടെ ബാധ്യതയാണ് അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ, 25: 18; 48: 12 എന്നീ സൂക്തങ്ങളില്‍ കെട്ടജനതയെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഫു ജ്ജാറുകളോട് അധികരിച്ച ജിഹാദ് ചെയ്യല്‍. വിധിദിവസം പ്രവാചകന്‍ ഗ്രന്ഥവും കൊ ണ്ടുവന്ന് 'എന്‍റെ ഈ ജനത ഈ വായനയെ അവഗണിച്ച് ജീവിച്ചതാണ് അവര്‍ക്ക് ഈ ദു ര്‍ഗതി വരാന്‍ കാരണം' എന്ന് അവര്‍ക്കെതിരെ അന്യായം പറയുമെന്ന് 25: 30 ല്‍ പറഞ്ഞി ട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് അനുയായിക ള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം ഹലാലാക്കി കൊടുത്തവരാണ് കപടവിശ്വാ സികള്‍ എന്ന് 14: 28-30 ല്‍ പറഞ്ഞിട്ടുണ്ട്. 8: 22; 9: 73; 48: 6, 29 വിശദീകരണം നോക്കുക.