( അത്തഹ്രീം ) 66 : 8

يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا عَسَىٰ رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിലേക്ക് നല്ലതായ ഒരു പശ്ചാ ത്താപം ചെയ്ത് മടങ്ങുക, നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകളെല്ലാം നിങ്ങ ളെത്തൊട്ട് മായ്ച്ചുകളയുകയും താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരി ക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം, അന്ന് നബിയെയും അവനോടൊപ്പമുള്ള വിശ്വാസികളായവരെയും അല്ലാഹു നിന്ദ്യരാക്കുകയില്ല, അവരുടെ മുന്‍ഭാഗത്തും വലതുഭാഗത്തും അവരുടെ പ്രകാ ശം ഓടിക്കൊണ്ടിരിക്കുന്നതാണ്; അവര്‍ പ്രാര്‍ത്ഥിക്കുന്നവരുമാണ്, 'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ ഞങ്ങളുടെ പ്രകാശം പൂര്‍ത്തിയാക്കിത്തരേണമേ, ഞ ങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ, നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തനുമാകുന്നു'. 

വിശ്വാസികള്‍ എപ്പോഴും പ്രകാശവും വിശ്വാസം വര്‍ദ്ധിക്കുന്നതിനുതകുന്നതുമായ അദ്ദിക്ര്‍ പൂര്‍ത്തിയാക്കിത്തരേണമേ എന്ന് ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിക്കുന്നവരും ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കിട്ടുന്നതിന് മുമ്പ് തന്നില്‍ നിന്ന് വന്നുപോയിട്ടുള്ള തിന്മകളെല്ലാം മായ്ച്ചുകിട്ടണമെന്ന ലക്ഷ്യത്തോടുകൂടി അത് മ റ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടവരുമാണ്. അവര്‍ ഇവിടെ പ്ര കാശമായ അദ്ദിക്റിന് മുന്‍ഗണന നല്‍കിയവരായതുകൊണ്ടാണ് പരലോകത്ത് അവര്‍ മുന്‍ഭാഗത്തും വലതുഭാഗത്തും പ്രകാശമുള്ളവരാകുന്നത്. 24: 31; 25: 68-70; 57: 12-13, 19 വി ശദീകരണം നോക്കുക.