( അത്തഹ്രീം ) 66 : 7

يَا أَيُّهَا الَّذِينَ كَفَرُوا لَا تَعْتَذِرُوا الْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ

ഓ കാഫിറുകളായിട്ടുള്ളവരേ, ഇന്നേദിനം നിങ്ങള്‍ ഒഴികഴിവ് ഒന്നും പറയേണ്ട തില്ല, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്തോ അതിനുള്ള പ്രതി ഫലം നല്‍കപ്പെടുന്നതാണ്. 

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരാണ് കാഫിറുകള്‍. അവര്‍ പ്രപഞ്ചത്തെ നശിപ്പിച്ചതിനുള്ള പാപഭാരം വഹിക്കേണ്ടവരാണ്. അദ്ദിക്റിന്‍റെ പ്രചരണ ത്തിനെതിരായി കുത്സിതതന്ത്രങ്ങള്‍ മെനയുന്ന, അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാ സികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരാണെങ്കില്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് കപടവിശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന അനുയാ യികള്‍ 39: 71 പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടാനുള്ളവരാണ്. ഈ രണ്ട് വിഭാഗവും തന്നെയാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. 2: 24; 58: 15-19; 59: 16-17; 64: 10 വിശദീകരണം നോക്കുക.