( 67 ) അല്‍ മുല്‍ക്ക്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(67) അല്‍ മുല്‍ക്ക്

'ആരുടെ ഹസ്തത്തിലാണോ ആധിപത്യമുള്ളത്, അവന്‍ അനുഗ്രഹ സമ്പൂര്‍ണ്ണ നാകുന്നു' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് മുല്‍ക്ക്-ആ ധിപത്യം-എന്നപേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തിലാ ണ് ഇത് അവതരിച്ചിട്ടുള്ളത്. ഈ സൂറത്ത് പ്രവാചകന്‍ എല്ലാദിവസവും രാത്രി തിലാവ ത്ത് ചെയ്യാറുണ്ടായിരുന്നു. ഈസാനബി മരിച്ചവരെ ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള സുദീര്‍ഘമായ രണ്ട് 'റക്അത്ത്' നമസ്കാരത്തില്‍ ആദ്യറക്അത്തില്‍ തിലാവത്ത് ചെയ് തിരുന്ന സൂറത്താണ് ഇത്. ആരുടെ ഹൃദയത്തിലാണോ സൂറത്ത് മുല്‍ക്ക് ഉള്ളത്, അവ രെ ഖബര്‍ ഞെരുക്കുകയില്ലെന്നും അത് അവര്‍ക്കുവേണ്ടി വാദിക്കുന്നതാണ് എന്നും പ്ര പഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. യാതൊരു കോട്ടവുമില്ലാതെ പ്രപഞ്ചത്തെ സംവിധാനിച്ചിട്ടുള്ള ആധിപത്യമുടയവനായ നാഥന്‍ മരണവും ജനനവും ഉണ്ടാക്കിയിട്ടുള്ളത് ആരാണ് അവനെ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടു ത്തി ജീവിതലക്ഷ്യം മനസ്സിലാക്കാത്ത കാഫിറുകള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ 'ഓ ഞങ്ങള്‍ അദ്ദിക്ര്‍ കേള്‍ക്കുന്നവരും ചിന്തിക്കുന്നവരുമായിരുന്നുവെങ്കില്‍ ക ത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളാകുമായിരുന്നില്ലല്ലോ എന്ന് നരകത്തിന്‍റെ പാ റാവുകാരുടെ ചോദ്യത്തിന് മറുപടി പറയുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്ന അല്ലാഹു അവന്‍റെ സൃഷ്ടികളെക്കുറിച്ച് സൂക്ഷ്മജ്ഞാനമു ള്ള ത്രികാലജ്ഞാനിയാണെന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകനോട് ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരനാണ,് ഞാനും എന്നോടൊപ്പമുള്ളവരും നിഷ്പക്ഷവാനായ അല്ലാഹുവിനെ ക്കൊണ്ട് വിശ്വസിച്ചവരും അവന്‍റെ മേല്‍ ഭരമേല്‍പ്പിച്ചവരുമാണ് എന്ന് പ്രഖ്യാപിക്കാനും ഞങ്ങളെ അവന്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ അവന്‍റെ കാരുണ്യം ഞങ്ങളില്‍ വര്‍ഷിക്കുകയോ ചെയ്യട്ടെ, കാഫിറുകളായവരെ വേദനാജനകമായ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടു ത്താന്‍ ആരാണ് ഉള്ളത് എന്ന് ചോദിക്കാനും ആവശ്യപ്പെടുന്നു. കാഫിറുകളോട്, നിങ്ങളു ടെ കുടിവെള്ളം വറ്റിച്ചുകളഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ളത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 30 സൂക്തങ്ങ ള്‍ അടങ്ങിയ സൂറത്ത് അവസാനിക്കുന്നു.