( അല്‍ മുല്‍ക്ക് ) 67 : 1
تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ആരുടെ ഹസ്തത്തിലാണോ ആധിപത്യമുള്ളത്, അവന്‍ അനുഗ്രഹസമ്പൂര്‍ണ്ണ നാണ്, അവന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനുമാണ്.
പ്രപഞ്ചത്തെ ഇല്ലായ്മയില്‍ നിന്ന് രൂപപ്പെടുത്തിയ അല്ലാഹു അതിനെ സന്തുലന ത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ പഠിപ്പിക്കുക വഴി മനുഷ്യര്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമാണ് ചെയ്തിട്ടുള്ളത്. അങ്ങ നെ അവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിചാരണ യില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരായി മാറാവുന്നതുമാണ്. 3: 26-27; 25: 1, 61; 45: 13; 55: 1-4 വിശദീകരണം നോക്കുക.