( അല്‍ മുല്‍ക്ക് ) 67 : 16

أَأَمِنْتُمْ مَنْ فِي السَّمَاءِ أَنْ يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ

ആകാശത്തുള്ളവന്‍ ഭൂമി പിളര്‍ത്തി നിങ്ങളെ അതുകൊണ്ട് വിഴുങ്ങിപ്പിക്കുക യില്ല എന്ന് നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? 

21: 30 ല്‍ പറഞ്ഞ പ്രകാരം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ നിന്ന് ആകാശഭൂമികളെ വേര്‍ പ്പെടുത്തി ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനിക്കുകയും ഫിര്‍ദൗസ് സ്വര്‍ഗ്ഗത്തിലെ സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയും ചെയ്ത അല്ലാഹു തന്നെയാണ് പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് 'ആകാശത്തുള്ളവന്‍' എന്ന് പറഞ്ഞ ത്. 7: 96-99; 16: 45-47; 28: 81 വിശദീകരണം നോക്കുക.