( അല്‍ മുല്‍ക്ക് ) 67 : 15
هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ ۖ وَإِلَيْهِ النُّشُورُ
അവന്‍ തന്നെയാണ് ഭൂമിയെ നിങ്ങള്‍ക്ക് മെരുക്കിത്തന്നത്, അപ്പോള്‍ അതി ന്‍റെ വിരിമാറിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഭക്ഷണവിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുക, അവനിലേക്ക് തന്നെയാണ് പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടലും.
ഭൂമിയെ മനുഷ്യന് വാസയോഗ്യമായി സംവിധാനിച്ചിട്ടുള്ളതും അതില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി അതിന്‍റെ വിരിമാറിലൂടെ സഞ്ചരിപ്പിക്കു ന്നതുമെല്ലാം ഏകനായ അല്ലാഹു തന്നെയാണ്. അവസാനം വിചാരണാനാളില്‍ അവ നിലേക്കുതന്നെയാണ് മനുഷ്യരടക്കം എല്ലാ സൃഷ്ടികളും പുനര്‍സൃഷ്ടിച്ച് ഒരുമിച്ച് കൂട്ട പ്പെടുന്നതും. 36: 35, 73; 50: 43-44 വിശദീകരണം നോക്കുക.