( അല്‍ മുല്‍ക്ക് ) 67 : 18

وَلَقَدْ كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَكَيْفَ كَانَ نَكِيرِ

നിശ്ചയം, അവര്‍ക്ക് മുമ്പുണ്ടായിരുന്നവരും കളവാക്കിയിട്ടുണ്ട്, അപ്പോള്‍ എന്‍റെ വിരോധം തീര്‍ക്കല്‍ എങ്ങനെയുണ്ടായിരുന്നു!

 ഹൃദയത്തിന്‍റെ ഭാഷയില്‍ സൂക്തങ്ങള്‍ വിവരിച്ചുകൊടുത്തിട്ട് പിന്നെ അതിനെ അവഗണിച്ച് പോയവനെക്കാള്‍ വലിയ അക്രമി ആരാണ്? നിശ്ചയം ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യും എന്ന് 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. അറബി ഖു ര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏ റ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല്‍ പറഞ്ഞിട്ടുണ്ട്. 7: 84; 18: 57; 40: 70-76; 54: 30 വിശദീകരണം നോക്കുക.