( അല്‍ മുല്‍ക്ക് ) 67 : 17

أَمْ أَمِنْتُمْ مَنْ فِي السَّمَاءِ أَنْ يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ

അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ മേല്‍ കല്ലുകള്‍ വര്‍ഷിക്കുന്നതിനെ പ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ എന്‍റെ മുന്നറിയിപ്പ് എ ങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ അറിയുകതന്നെ ചെയ്യും. 

24: 43 ല്‍ ആകാശത്ത് മേഘത്താലുള്ള മലകളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അത്തരം മലകളില്‍ നിന്ന് പാറപോലെയുള്ള ഐസുകട്ടകളോ മറ്റുതരത്തിലുള്ള ശിലക ളോ നിങ്ങളുടെ മേല്‍ വീഴ്ത്തുന്നതിനെത്തൊട്ട് നിങ്ങള്‍ നിര്‍ഭയരായി കഴിഞ്ഞുകൂടുകയാണോ എന്നാണ് എക്കാലത്തുമുള്ള കാഫിറുകളോട് സൂക്തം ചോദിക്കുന്നത്. 29: 40; 48: 24-25; 54: 34 വിശദീകരണം നോക്കുക.