( അല്‍ മുല്‍ക്ക് ) 67 : 2

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ

മരണവും ജനനവും സൃഷ്ടിച്ച ഒരുവന്‍-നിങ്ങളില്‍ ആരാണ് ഏറ്റവും നല്ലനി ലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നിങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടി, അവന്‍ അജയ്യനായ ഏറെപ്പൊറുക്കുന്നവന്‍ തന്നെയുമാണ്. 

നിങ്ങളില്‍ ആരാണ് 'ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്' എന്ന് പറയാതെ 'ഏ റ്റവും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നത്' എന്ന് പറഞ്ഞതില്‍ നിന്നും ആരാണ് അദ്ദിക്റി ന്‍റെ വെളിച്ചത്തില്‍ നിലകൊള്ളുന്നത്, അഥവാ 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്ര ന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ത് എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഭൂമിയില്‍ മരണവും ജനനവും സൃഷ്ടിച്ചിട്ടു ള്ളത് എന്നാണ് സൂക്തം പറയുന്നത്. 

25: 17-18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ടജനതയായി ത്തീര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് സൂക്തത്തില്‍ പറഞ്ഞതി ന് നേരെ വിരുദ്ധമായി ആത്മാവില്ലാതെ ശരീരം കൊണ്ട് കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യു ന്നവരായി അധഃപതിച്ചിരിക്കുകയാണ്. 4: 174 ല്‍ പറഞ്ഞ തെളിവും പ്രകാശവുമായ അദ്ദി ക്റിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തന്നെ വിധിദിവസം ത്രാസ്സില്‍ തൂക്കമുണ്ടാവുകയില്ല എന്നും മരണസമയത്ത് അത്തരം പ്രവര്‍ത്തനങ്ങളെല്ലാം അവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ച് കാറ്റില്‍ പറത്തുന്ന ധൂളികളാക്കി മാറ്റുമെന്നും മുന്നറി യിപ്പ് നല്‍കുന്ന 7: 8-9; 18: 103-105; 25: 23; 47: 8-9 തുടങ്ങിയ സൂക്തങ്ങള്‍ ആശയമില്ലാതെ അവര്‍ വായിക്കുന്നുണ്ടെങ്കിലും ശരി. നാളെ ഇത്തരം കാഫിറുകള്‍ നരകത്തിന്‍റെ വക്കി ല്‍ വെച്ച് 'ഞങ്ങളെ നീ രണ്ടുപ്രാവശ്യം മരിപ്പിച്ചു, ഞങ്ങളെ നീ രണ്ടുപ്രാവശ്യം ജനിപ്പിച്ചു, ഞങ്ങളുടെ കുറ്റങ്ങളെല്ലാം ഞങ്ങള്‍ തിരിച്ചറിഞ്ഞു, അപ്പോള്‍ ഇവിടെനിന്ന് പുറത്തുപോകാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ' എന്ന് ചോദിക്കുന്ന രംഗം 40: 10-11 ല്‍ മുന്നറിയിപ്പ് ന ല്‍കിയിട്ടുള്ളത് ഇവര്‍ വായിക്കുന്നവരാണ്. ചുരുക്കത്തില്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന അവര്‍ക്കെതിരെ അവര്‍ വായിച്ച സൂക്തങ്ങള്‍ വാദിക്കുക യും സാക്ഷിനില്‍ക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 2: 28; 11: 7; 18: 7; 76: 2-3 വിശദീകരണം നോക്കുക.