( അല്‍ മുല്‍ക്ക് ) 67 : 26

قُلْ إِنَّمَا الْعِلْمُ عِنْدَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُبِينٌ

നീ പറയുക, നിശ്ചയം അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്‍റെ പക്ക ലാകുന്നു, ഞാന്‍ വ്യക്തമായ ഒരു മുന്നറിയിപ്പുകാരന്‍ തന്നെയുമാകുന്നു.

7: 52; 16: 89; 25: 33 തുടങ്ങിയ സൂക്തങ്ങളില്‍ വിവരിച്ച ത്രികാലജ്ഞാനവും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ 25: 59 ലെ ത്രി കാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ പ്രവാചകനും വിശ്വാസിയും മാത്രമല്ല, ഏതൊരാളും അറിവില്ലാത്ത കാര്യങ്ങള്‍ അദ്ദിക്റിന്‍റെ ആളോടാണ് ചോദിക്കേണ്ടത് എന്ന് 16: 43; 21: 7 സൂക്തങ്ങളിലൂടെ നാഥന്‍ കല്‍പിച്ചിട്ടുണ്ട്. 7: 187; 41: 47; 51: 50-51 വിശദീകരണം നോക്കുക.