( അല് മുല്ക്ക് ) 67 : 25
وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ
അവര് ചോദിക്കുകയും ചെയ്യുന്നു, എപ്പോഴാണ് ഈ വാഗ്ദാനം പുലരുക? -നിങ്ങള് സത്യസന്ധന്മാര് തന്നെയാണെങ്കില്.
അദ്ദിക്റിനെ അവഗണിച്ച് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഫുജ്ജാറുകള് പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്തവരാണ്. വിശ്വാസികള് പറയുന്നത് സത്യമാണെങ്കില് എന്നാണ് ഈ വിചാരണാദിനം നടപ്പില് വരിക എന്ന് ചോദിക്കുന്ന വിധത്തിലുള്ളതാണ് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവരുടെ ജീവിതരീതി. 32: 28; 34: 28-29; 42: 18 വിശദീകരണം നോക്കുക.