قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَنْ مَعِيَ أَوْ رَحِمَنَا فَمَنْ يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ
നീ ചോദിക്കുക, നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നെയും എന്നോ ടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോട് ക രുണ കാണിക്കുകയോ ചെയ്യുകയാണെങ്കില്‍ അപ്പോള്‍ വേദനയേറിയ ശിക്ഷ യില്‍ നിന്ന് കാഫിറുകളെ രക്ഷിക്കാന്‍ ആരാണുള്ളത്.
അദ്ദിക്റിനെ രോഗശമനവും കാരുണ്യവും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊ ട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മു ഹൈമിനായും ഉപയോഗപ്പെടുത്തുന്ന വിശ്വാസിയാണ് അതിനെ മൂടിവെക്കുകയും അതി നോട് വിരോധം വെച്ച് തര്‍ക്കിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫുജ്ജാറുകളോട് ഇന്ന് ഈ ചോദ്യം ചോദിക്കേണ്ടത്. 12: 108 ല്‍ പറഞ്ഞ പ്രകാരം മനസാ-വാചാ-കര്‍മണാ പ്രവാചകനെ പിന്‍പറ്റിയിരുന്നവരാണ് സൂക്തം അവതരിപ്പിക്കുന്ന കാലത്ത് പ്രവാചക നോടൊപ്പമുള്ളവര്‍. എന്നാല്‍ അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടതിന് ശേഷം പ്രവാചകനോടൊപ്പമുള്ളവര്‍ 6: 104; 7: 203 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ ഉള്‍ക്കാഴ്ചാ ദായകമായും സന്മാര്‍ഗമായും കാരുണ്യമായും ഉപയോഗപ്പെടുത്തി ജീവിക്കുന്ന പ്രവാച കന്‍റെ ജനതയില്‍ നിന്നുള്ളവരും ലോകത്തുള്ള പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈ നര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങളുമാണ് എന്ന് 2: 62; 48: 29 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
9: 67-68; 33: 73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ള കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അടങ്ങിയ അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും അല്ലാഹുവിനെ വിസ്മരിച്ചവരും അല്ലാഹുവിനാല്‍ വിസ്മരിക്കപ്പെട്ടവരുമാണ്. കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട അവര്‍ അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിശ്വാസികളുടെയും ശത്രുക്കളാണെന്ന് 41: 28 ലും 64: 4 ലും, അവര്‍ മാലിന്യമാണെന്നും അവര്‍ക്ക് അ ദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ലെന്നും 9: 28, 95, 125 സൂക്തങ്ങളിലും അക്കൂട്ട ര്‍ വായിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ വിധിദിവസം പ്രവാചകന്‍ ഗ്രന്ഥവും കൊണ്ട് വന്ന് എ ന്‍റെ ഈ ജനത ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഈ വായനയില്‍ നിന്ന് ഹിജ്റ പോയ താണ ് ഇവര്‍ക്ക് വന്ന ദുര്‍ഗതി എന്ന് അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ല്‍ മുന്ന റിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 39; 5: 10, 86; 8: 22, 55 വിശദീകരണം നോക്കുക.