( 68 ) അല്‍ ഖലം

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(68) അല്‍ ഖലം

ഒന്നാം സൂക്തത്തില്‍ 'പേനയും അവര്‍ വരച്ചുകൊണ്ടിരിക്കുന്നതുമാണ് സത്യം' എന്ന് പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് 'ഖലം-പേന-'എന്ന് ഈ സൂറത്തിന് പേര് വന്നിട്ടു ള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തിലാണ് ഈ സൂറത്ത് അവതരിച്ചിട്ടുള്ളത്. നിന്‍റെ നാഥന്‍റെ അനുഗ്രഹം കൊണ്ട് നീ ജിന്നുബാധിച്ച ഭ്രാന്തനൊന്നുമല്ല, നീ മഹത്തായ സ്വഭാവത്തിന്‍ മേല്‍ നിലകൊള്ളുന്നവന്‍ തന്നെയാണ് എന്ന് പ്രവാചക നെയും എക്കാലത്തുമുള്ള വിശ്വാസികളെയും ആശ്വസിപ്പിക്കുന്നു. അദ്ദിക്ര്‍ പൂര്‍വ്വികരു ടെ കെട്ടുകഥകളാണെന്നും അതിനനുസരിച്ച് ഇക്കാലത്ത് ജീവിക്കാന്‍ കഴിയുകയില്ലെ ന്നും പറഞ്ഞുനടക്കുന്ന ധിക്കാരികളെയും വ്യഭിചാരികളെയും അനുസരിക്കരുതെന്ന് പ്രവാചകനോടും വിശ്വാസികളോടും കല്‍പ്പിക്കുന്നു. അഗതികളായ ജോലിക്കാര്‍ക്ക് കൂലി നല്‍കേണ്ടിവരുമെന്ന് കരുതി വിളഞ്ഞ ഒരു കൃഷിയിടം കൊയ്തെടുക്കാന്‍ പോയ ജനതയെ അല്ലാഹു പരീക്ഷിച്ചത് എടുത്തുദ്ധരിച്ച് ഇത്തരം പരിധിലംഘിച്ച അവകാശ നിഷേധികളെ ഇഹത്തിലും പരത്തിലും ശിക്ഷ ബാധിക്കുമെന്ന് താക്കീത് നല്‍കുന്നു. 

അദ്ദിക്ര്‍ കൊണ്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും വിധികല്‍പ്പിക്കാത്ത ഭ്രാന്തന്‍മാര്‍ പ്രകമ്പിതമായ വിധിദിവസം സാഷ്ടാംഗ പ്രണാമത്തിലേക്ക് വിളിക്കപ്പെടുമ്പോള്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് തത്വജ്ഞാനം. അതു കൊണ്ട് അത് പൂര്‍ത്തീകരിച്ച് കിട്ടുന്നതുവരെ ക്ഷമ കൈകൊള്ളണമെന്ന് പ്രവാചകനോ ടും വിശ്വാസികളോടും ആവശ്യപ്പെടുന്നു. എക്കാലത്തുമുള്ള കാഫിറുകളായിട്ടുള്ള ജന ത സര്‍വ്വലോകര്‍ക്കും അനുസ്മരണമായ അദ്ദിക്ര്‍ കേള്‍ക്കുമ്പോള്‍ അത് കേള്‍പ്പിക്കു ന്നവനെ ദഹിപ്പിക്കും വിധം വിരോധത്തോടെ തുറിച്ചുനോക്കുമെന്നും അതിനെ അവഗ ണിച്ച് ക്ഷമയോടെ മുന്നോട്ട് പോകണമെന്നും കല്‍പിച്ചുകൊണ്ട് 52 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.