( അല്‍ ഖലം ) 68 : 1

ن ۚ وَالْقَلَمِ وَمَا يَسْطُرُونَ

നൂന്‍! പേനയും അവര്‍ വരച്ചുകൊണ്ടിരിക്കുന്നതുമാണ് സത്യം. 

മത്സ്യക്കാരന്‍ ദേഷ്യം പിടിച്ചുപോയ സന്ദര്‍ഭം എന്ന് 21: 87 ല്‍ യൂനുസ് നബിയെ ക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അതിലെ മത്സ്യക്കാരനെക്കുറിക്കുന്നതാണ് 'നൂന്‍'. ഈ സൂറത്തിലെ 48-ാം സൂക്തത്തില്‍ നീ മത്സ്യക്കാരനെപ്പോലെ ആവുകയുമരുത് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ 'നൂന്‍' എന്നത് മത്സ്യത്താല്‍ വിഴുങ്ങപ്പെട്ട യൂനുസ് നബിയെ സൂചി പ്പിക്കുന്നു. 16: 89; 25: 33; 52: 2 വിശദീകരണം നോക്കുക.