( അല്‍ ഖലം ) 68 : 10
وَلَا تُطِعْ كُلَّ حَلَّافٍ مَهِينٍ
എപ്പോഴും ആണയിടുന്ന ഹീനനായ ഒരാളെയും നീ അനുസരിക്കുകയുമരുത്.
ഹൃദയത്തിലില്ലാതെ നാവുകൊണ്ട് അടിക്കടി ആണയിട്ട് പറയുകയും പറയുന്നത് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക വഴി ഹീനമായ ശിക്ഷക്ക് അര്‍ഹനാകുന്ന കപട വിശ്വാസികളില്‍ നിന്നുള്ള ഒരുത്തനേയും അനുസരിക്കരുത് എന്നാണ് പ്രവാചകനോ ടും അതുവഴി വിശ്വാസികളോടും കല്‍പിക്കുന്നത്. 31: 5-6; 58: 17-19; 63: 1-2 വിശദീകര ണം നോക്കുക.