( അല്‍ ഖലം ) 68 : 9

وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ

അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു, നീ മയപ്പെടുത്തുകയാണെങ്കില്‍ അപ്പോ ള്‍ അവര്‍ക്കും മയപ്പെടുത്താമായിരുന്നു എന്ന്. 

പ്രവാചകന്‍ മയത്തിലുള്ള നിലപാട് സ്വീകരിക്കുകയാണെങ്കില്‍ തങ്ങളുടെ നില പാട് മയപ്പെടുത്താമായിരുന്നു എന്ന അന്നത്തെ കാഫിറുകളുടെ മനസ്സിലിരിപ്പ് ത്രികാല ജ്ഞാനിയായ നാഥന്‍ സൂക്തത്തിലൂടെ വെളിപ്പെടുത്തുകയാണ്. പ്രവാചകന്‍റെ മാര്‍ഗം പിന്‍പറ്റുന്ന വിശ്വാസികള്‍ 74: 49-51 ല്‍ പറഞ്ഞ പ്രകാരം സിംഹഗര്‍ജ്ജനം പോലെ അ ദ്ദിക്ര്‍ വിശദീകരിക്കുമ്പോള്‍ 9: 95 ല്‍ മാലിന്യമെന്നും 9: 125 ല്‍ അദ്ദിക്ര്‍ അവര്‍ക്ക് മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറയപ്പെട്ട കപടവിശ്വാസികളും അനുയായികളാ യ മുശ്രിക്കുകളും 3: 159 ഉദ്ധരിച്ചുകൊണ്ട് സൗമ്യമായി' പെരുമാറുന്ന രീതിയായിരുന്നുവ ല്ലോ പ്രവാചകന്‍റേത് എന്നാണ് പറയുക. (പ്രവാചകന്‍ ആരെയും പട്ടിയും കഴുതയുമൊ ന്നുമാക്കിയിട്ടില്ലല്ലോ, മതത്തില്‍ നിര്‍ബന്ധമില്ല എന്നിരിക്കെ എന്തിനാണ് ഇങ്ങനെ തീ വ്രമായി പറയുന്നത് എന്നെല്ലാമാണ് ചോദിക്കുക). ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ കപടവിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ചുട്ടുപഴുത്ത കമ്പിയെന്നോണം നാഥന്‍ അദ്ദിക്റിനെ കടത്തിവിടുകയാണ് എന്ന് 15: 12 ലും 26: 200 ലും പറഞ്ഞിട്ടുണ്ട്. 4: 63; 9: 73; 10: 15-16 വിശദീകരണം നോക്കുക.