( അല്‍ ഖലം ) 68 : 30
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَاوَمُونَ
അങ്ങനെ അവരില്‍ ചിലര്‍ കുറ്റം ആരോപിച്ചുകൊണ്ട് മറ്റു ചിലരുടെ മേല്‍ തി രിഞ്ഞു.
അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി തെറ്റുകുറ്റങ്ങളൊ ന്നും വരാത്ത പരിശുദ്ധനായ നാഥനെ എപ്പോഴും വാഴ്ത്തിക്കൊണ്ടിരിക്കുന്നവരാണ്. അ വന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും വിപത്തുകള്‍ക്കും മറ്റാരെയും പഴിചാരുകയോ കുറ്റ പ്പെടുത്തുകയോ ചെയ്യാതെ 'ഞാന്‍ ആത്മാവിനോട് അക്രമം കാണിച്ചിരിക്കുന്നു' എന്ന് ഏറ്റുപറയുകയാണ് ചെയ്യുക. എന്നാല്‍ 5: 48 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസിക്ക് ഇന്ന് ആപത്തു-വിപത്തുകളൊ ന്നും തന്നെ സംഭവിക്കുകയില്ല. 2: 152; 4: 78-79; 10: 98 വിശദീകരണം നോക്കുക.