( അല്‍ ഖലം ) 68 : 36

مَا لَكُمْ كَيْفَ تَحْكُمُونَ

നിങ്ങള്‍ക്ക് എന്തുപറ്റി, എങ്ങനെയുള്ള തീരുമാനമാണ് നിങ്ങള്‍ കൈകൊള്ളു ന്നത്?

49: 14 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന ഗ്രാമീണ അറബിക ളെപ്പോലെ വിശ്വാസം ഹൃദയത്തിലേക്ക് കയറിയിട്ടില്ലാത്തവരാണ് ഇന്ന് ലോകത്തെല്ലാ യിടത്തുമുള്ള ഫുജ്ജാറുകളിലെ അനുയായികള്‍ എങ്കില്‍, പ്രവാചകന്‍റെ കാലത്തുള്ള ജൂതരെപ്പോലെ ഞങ്ങള്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരും സ്വര്‍ഗത്തിലേക്കുള്ളവരുമാണ് എന്ന് ദുരഭിമാനിക്കുന്നവരാണ് ഫുജ്ജാറുകളിലെ കപടവിശ്വാസികളായ നേതാക്കള്‍. ഈ രണ്ട് കൂട്ടരും തന്നെയാണ് നാഥന്‍റെ അടുത്ത് ഏറ്റവും നികൃഷ്ട ജീവികളെന്ന് 8: 22 ലും; ഇവര്‍ തന്നെയാണ് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്ത കാഫിറുകളും അക്രമികളും തെമ്മാടികളും എന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളിലും ഇക്കൂട്ടര്‍ വായിച്ചിട്ടുണ്ട്. 45: 21; 56: 82; 62: 5-8 വിശദീകരണം നോക്കുക.