( അല് ഖലം ) 68 : 35
أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ
അപ്പോള് സര്വ്വസ്വം സമര്പിച്ച് ജീവിക്കുന്നവരെ നാം ഭ്രാന്തന്മാരെപ്പോലെ യാക്കുമോ?
16: 89 ല് പറഞ്ഞ പ്രകാരം അദ്ദിക്ര് ഉപയോഗപ്പെടുത്തി സര്വ്വസ്വം നാഥന് സമര് പ്പിച്ച് ജീവിക്കുന്ന മുസ്ലിംകളെ അഥവാ നാഥനെ അദ്ദിക്റില് നിന്ന് കണ്ടുകൊണ്ട് ചരിക്കു ന്ന മുഹ്സിനീങ്ങളെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകളെപ്പോലെ ആക്കുമോ എന്നാ ണ് ചോദിക്കുന്നത്. അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് അര്ഹതയില്ലാതെ മു സ്ലിംകളാണെന്ന് വാദിക്കുന്നുണ്ടങ്കിലും അവര് 4: 150-151 ല് പറഞ്ഞ യഥാര്ത്ഥ കാഫിറു കളാണ്. 32: 18; 38: 28; 45: 28-32 വിശദീകരണം നോക്കുക.