( അല്‍ ഖലം ) 68 : 42

يَوْمَ يُكْشَفُ عَنْ سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ

പ്രകമ്പിതമായ ഒരു നാളില്‍ സാഷ്ടാംഗ പ്രണാമത്തിലേക്ക് വിളിക്കപ്പെടുമ്പോള്‍, അപ്പോള്‍ അവര്‍ക്ക് അതിന് സാധിക്കുകയില്ല. 

പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ഇഹലോക ജീവിതത്തിലെ ഓ രോ നിമിഷവും 17: 13-14 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടു ള്ള കര്‍മ്മരേഖയില്‍ കൊത്തിവെക്കുന്നുണ്ടെന്നും വിധിദിവസം അത് പ്രകാശിക്കുന്ന പു സ്തകമായി പുറത്തെടുത്ത് നല്‍കപ്പെട്ട് ഓരോരുത്തരും വായിച്ച് സ്വയം വിചാരണ നട ത്തേണ്ടതുമാണ് എന്ന ബോധമുള്ളവരാണ് വിശ്വാസികള്‍. 18: 49 ല്‍ പറഞ്ഞ പ്രകാരം കുഫ്ഫാറുകളായ ഭ്രാന്തന്മാര്‍ അന്ന് പ്രസ്തുത ഗ്രന്ഥം വായിക്കുമ്പോള്‍ അതിലുള്ളത് കണ്ട് കുണ്ഠിതപ്പെടുന്നതും അവര്‍ക്ക് ആ ദിനം വളരെ പ്രകമ്പിതമായി അനുഭവപ്പെടുന്ന തുമാണ്. ഇവിടെവെച്ച് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്ത കുഫ്ഫാറുക ളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് പ്രകമ്പിതമായ ആ നാളില്‍ സാ ഷ്ടാംഗപ്രണാമം ചെയ്യാന്‍ സാധിക്കുകയില്ല എന്നാണ് സൂക്തം പറയുന്നത്. 39: 15-16; 41: 19- 24; 70: 4 വിശദീകരണം നോക്കുക.