( അല്‍ ഖലം ) 68 : 44

فَذَرْنِي وَمَنْ يُكَذِّبُ بِهَٰذَا الْحَدِيثِ ۖ سَنَسْتَدْرِجُهُمْ مِنْ حَيْثُ لَا يَعْلَمُونَ

അപ്പോള്‍ എന്നെയും ഈ വര്‍ത്തമാനത്തെ തള്ളിപ്പറയുന്നവനെയും വിട്ടേക്കുക; അവര്‍ അറിയാത്ത രീതിയില്‍ നാം അവരെ പടിപടിയായി പിടികൂടുകതന്നെ ചെയ്യും.

സൂക്തത്തില്‍ പറഞ്ഞ വര്‍ത്തമാനം നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ തന്നെയാണ്. അതിനെ തള്ളിപ്പറയുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിത്തീരുന്നതാണ്. അദ്ദിക്റിന് ഒന്നാം സ്ഥാനം നല്‍കുന്നവര്‍ മാത്രമേ അല്ലാഹുവിനെ സേവിക്കുന്നവരാവുകയുള്ളൂ. അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ക്കാണ് നരകത്തിലെ 'വൈല്‍' എന്ന ചെരുവുള്ളതെന്ന് 77-ാം സൂറത്തില്‍ പത്ത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 10: 60; 52: 46; 64: 10 വിശദീ കരണം നോക്കുക.