( അല്‍ ഖലം ) 68 : 46
أَمْ تَسْأَلُهُمْ أَجْرًا فَهُمْ مِنْ مَغْرَمٍ مُثْقَلُونَ
അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ, അങ്ങനെ അ തിന്റെ കടഭാരത്താല്‍ അവര്‍ ഞെരുങ്ങുന്നവരാണെന്നുണ്ടോ?
7: 156-158 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാതരത്തിലുള്ള ജീവിതഭാരങ്ങ ളും ഇറക്കിവെക്കാനുള്ളതും ചങ്ങലക്കെട്ടുകള്‍ അഴിച്ച് ബന്ധനത്തില്‍ നിന്ന് മോചിതരാ കുന്നതിനും ബാധ്യതതകളെല്ലാം ഇറക്കിവെച്ച് ജനിച്ചതുപോലെ സമാധാനത്തോടുകൂടി പണിത സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്നതിനുമുള്ള മാര്‍ഗം വിവരിച്ച് തരുന്ന ഗ്രന്ഥമാണ് അദ്ദിക്ര്‍. 7: 156-157; 25: 57; 36: 7-9; 52: 40 വിശദീകരണം നോക്കുക.