( അല്‍ ഖലം ) 68 : 49
لَوْلَا أَنْ تَدَارَكَهُ نِعْمَةٌ مِنْ رَبِّهِ لَنُبِذَ بِالْعَرَاءِ وَهُوَ مَذْمُومٌ
തന്റെ നാഥനില്‍ നിന്നുള്ള അനുഗ്രഹം അവന്റെ മേല്‍ എത്തിയിരുന്നില്ലെങ്കില്‍ അവന് വിജനമായ കടല്‍തീരത്ത് ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറം തള്ള പ്പെട്ടവന്തന്നെ ആകുമായിരുന്നു.
മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ട യൂനുസ് അല്ലാഹുവിനെ വാഴ്ത്തുന്നവന് ആയി രുന്നില്ലെങ്കില്‍ അതിന്റെ വയറ്റില്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന നാള്‍വരെ കഴിഞ്ഞുകൂടുകതന്നെ ചെയ്യുമായിരുന്നു എന്ന് 37: 143-144 ല്‍ പറഞ്ഞിട്ടുണ്ട്. 37: 139-146 വിശദീകരണം നോക്കുക.