( അല്‍ ഖലം ) 68 : 48

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ

അപ്പോള്‍ നീ നിന്‍റെ നാഥന്‍റെ വിധിക്കുവേണ്ടി ക്ഷമിച്ചുകൊള്ളുക, നീ ഒരിക്ക ലും മത്സ്യക്കാരനെപ്പോലെ ആവുകയും അരുത്, അവന്‍ ദുഃഖപരവശനായി ക്കൊണ്ട് വിളിച്ച സന്ദര്‍ഭം!

'നാഥന്‍റെ വിധി' അദ്ദിക്റാണ്. ഹൂത്ത് എന്ന പദത്തിന് മത്സ്യം എന്നാണ് അര്‍ത്ഥം കൊടുത്തിട്ടുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് തിമിംഗലമാണ്. മത്സ്യക്കാരന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യൂനുസ് നബിയാണ്. യൂനുസിനെപ്പോ ലെ അക്ഷമനായി നിലകൊള്ളരുത്, നീ ഗ്രന്ഥം പൂര്‍ത്തിയാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് പ്രവാചകനോട് കല്‍പ്പിക്കുന്നത്. അവസാനകാലത്ത് കിടക്കുന്നവന്‍ ഇരിക്കുന്നവനേക്കാളും ഇരിക്കുന്നവന്‍ നില്‍ക്കുന്നവനെക്കാളും നില്‍ക്കുന്നവന്‍ നടക്കുന്നവനെക്കാളും നടക്കുന്നവന്‍ ഓടുന്നവനെക്കാളും ഉത്തമനായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചു കൊണ്ട് ഇതര ജനവിഭാഗങ്ങളെക്കാള്‍ ധൃതിയില്‍ ഐഹികലോകത്തിനുവേണ്ടി ഓടിക്കൊണ്ടിരിക്കുന്നത് ഇന്ന് ലോകത്തെവിടെയും അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 10: 87; 68: 1; 76: 24-27 വിശദീകരണം നോക്കുക.