( അല്‍ ഖലം ) 68 : 7

إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

നിശ്ചയം, നിന്‍റെ നാഥന്‍ അവന്‍ തന്നെയാണ് അവന്‍റെ വഴിയെത്തൊട്ട് പിഴച്ചു പോയവര്‍ ആരെന്ന് ഏറ്റവും അറിയുന്നവന്‍, അവന്‍ തന്നെയാണ് സന്മാര്‍ഗിക ളെക്കുറിച്ച് ഏറ്റവും അറിയുന്നവനും. 

ആദ്യാവസാനമുള്ള മനുഷ്യരില്‍ അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റിനെത്തൊട്ട് ആരാണ് വ്യതിചലിച്ചുപോയവരെന്നും ആരാണ് അത് ഉപയോഗപ്പെടുത്തി സന്മാര്‍ഗ്ഗ ത്തിലായതെന്നും ഏറ്റവും അറിയുക ത്രികാലജ്ഞാനിയും ഉറക്കവും മയക്കവുമില്ലാതെ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമായ നാഥന്‍ തന്നെയാണ് എന്ന് പ്രവാചകനെയും വിശ്വാസികളെയും സമാധാനിപ്പിക്കുകയാണ്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മത പത്രമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ വിശ്വാസി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലുള്ള തന്‍റെ പട്ടിക 83: 18 ല്‍ പറഞ്ഞ ഇല്ലിയ്യീനിലേക്ക് മാറ്റുന്നതാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ആയിരത്തില്‍ തൊള്ളായിര ത്തി തൊണ്ണൂറ്റി ഒമ്പത് പേരും നാഥനെ നിഷ്പക്ഷവാനായും അദ്ദിക്റിനെ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായും അംഗീകരിക്കാത്തവരായതിനാ ല്‍ നരകക്കുണ്ഠത്തിന്‍റെ 7 കവാടങ്ങളിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 43-44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 10: 108; 16: 125; 17: 30; 53: 32-33 വിശദീകരണം നോക്കുക.