بِأَيْيِكُمُ الْمَفْتُونُ
നിങ്ങളില് ആരാണ് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്.
നാലാം ഘട്ടമായ ഐഹികലോകത്ത് നിയോഗിച്ചിട്ടുള്ളത് ഏഴാം ഘട്ടത്തിന് വേണ്ടി സ്വര്ഗ്ഗം പണിയുന്നതിനുള്ളതാണ് എന്ന ലക്ഷ്യബോധമുള്ള വിശ്വാസികളും, ജീവിതം എന്നാല് ഐഹിക ജീവിതമാണെന്നും മരിച്ചുകഴിഞ്ഞാല് പുനര്ജീവിപ്പിക്കപ്പെടുകയില്ല എന്നുമുള്ള ധാരണയില് ഇവിടെ ജീവിക്കുന്ന കപടവിശ്വാസികളും അവരില് ആരാണ് പരീക്ഷണത്തിന് വിധേയമാക്കുന്നതെന്നും വിജയിക്കുന്നതെന്നും വീക്ഷിച്ചുകൊണ്ടിരിക്കാനാണ് സൂക്തം ആവശ്യപ്പെടുന്നത്. വിശ്വാസികള്ക്ക് 16: 97 ല് പറഞ്ഞ പ്രകാരം ഇ വിടെത്തന്നെ പരിശുദ്ധമായ ഒരു ജീവിതം ലഭിക്കുന്നതും പരലോകത്ത് സ്വര്ഗം ലഭി ക്കുന്നതുമാണെങ്കില് കപടവിശ്വാസികള്ക്ക് 2: 85 ല് വാഗ്ദത്തം ചെയ്തതുപോലെ ഇ ഹത്തില് നിന്ദ്യതയും പരത്തില് അതികഠിനമായ ശിക്ഷയുമാണ് ലഭിക്കുക. 32: 18; 64: 14-16; 72: 24 വിശദീകരണം നോക്കുക.