( അല്‍ ഖലം ) 68 : 8

فَلَا تُطِعِ الْمُكَذِّبِينَ

അപ്പോള്‍ കളവാക്കി തള്ളിപ്പറയുന്നവരെ നീ അനുസരിക്കരുത്.

സന്മാര്‍ഗമായ അദ്ദിക്റിനെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെ യ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഒരാളെയും അനുസരിക്കരുതെ ന്നാണ് പ്രവാചകനോടും വിശ്വാസികളോടും കല്‍പ്പിക്കുന്നത്. അദ്ദിക്റിനെ തള്ളിപ്പറയുന്നവര്‍ക്ക് വിധിദിവസം നരകത്തിലെ 'വൈല്‍' എന്ന ചെരുവാണുള്ളത് എന്ന് 77-ാം സൂ റത്തില്‍ പത്ത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 25: 52; 33: 1, 48; 61: 8-9; 64: 10-11 വിശദീകരണം നോക്കുക.