നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(69) അല്‍ ഹാഖഃ
ഒന്നാം സൂക്തത്തില്‍ നിന്നുതന്നെയാണ് സൂറത്തിന് അല്‍ ഹാഖഃ-ഉറച്ചസംഭവം- എന്ന നാമം വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യകാലത്ത് അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്ത്. ഉറച്ച സംഭവമായ ലോകാവസാനത്തെ കളവാക്കി ജീവിച്ച മുമ്പുള്ള ജനതകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഐഹിക ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും വിധിദിവസം ഉത്തരം പറയേണ്ടിവരുമെന്ന ബോ ധത്തില്‍ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്ക് തങ്ങളുടെ വലതുക യ്യില്‍ ഗ്രന്ഥം ലഭിക്കുമെന്നും, ഗ്രന്ഥം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ വിധിദിവസത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിക്കുന്ന കാഫിറുകള്‍ക്ക് ഇടതുകയ്യിലാണ് ഗ്രന്ഥം ല ഭിക്കുക എന്നും അവര്‍ ജ്വലിക്കുന്ന നരകത്തില്‍ പട്ടിയുടെ രൂപത്തില്‍ എഴുപത് മുഴം നീ ളമുള്ള ചങ്ങലകളില്‍ കെട്ടിയിടപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ഈ വായന ഒരു കവിയുടെയോ ജോത്സ്യന്‍റെയോ വാക്കുകളല്ല, മറിച്ച് സര്‍വ്വ ലോകങ്ങളുടെയും ഉടമയില്‍ നിന്ന് മാന്യനായ ഒരു പ്രവാചകന്‍റെ മേല്‍ മാന്യനായ ഒരു പ്രവാചകനിലൂടെ അവതരിപ്പിക്കപ്പെട്ട വാക്കുകള്‍ തന്നെയാണ്; ത്രികാലജ്ഞാനമായ അതിനെ തള്ളിപ്പറയുന്ന കാഫിറുകള്‍ക്ക് അത് ഒരു ദുഃഖഹേതുതന്നെയാണ്, ഉറപ്പ് നല്‍ കുന്ന സത്യമായ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സൂക്ഷ് മാലുക്കള്‍ എന്ന് പറഞ്ഞുകൊണ്ടും മഹാനായ നാഥനെ പരിശുദ്ധപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടും 52 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുകയായി.