( അല്‍ ഹാഖഃ ) 69 : 17

وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ

മലക്കുകള്‍ അതിന്‍റെ പാര്‍ശ്വങ്ങളിലേക്ക് മാറിനില്‍ക്കുന്നതാണ്, അന്നേദിനം നിന്‍റെ നാഥന്‍റെ സിംഹാസനം എട്ട് മലക്കുകള്‍ അവരുടെ മുകളില്‍ ചുമക്കു ന്നതുമാണ്.

അല്ലാഹുവിന്‍റെ അപാരമായ പ്രൗഢിയും പ്രതാപവും കഴിവും തികച്ചും അതിഭൗ തികമാണെങ്കിലും മനുഷ്യര്‍ക്ക് മനസ്സിലാകുന്നതിന് വേണ്ടി ഭൗതിക രാജാക്കന്മാരുടെ സിംഹാസനത്തോടും അവരുടെ ചുറ്റുമുള്ള സേവകന്മാരോടും അവര്‍ വിധി കല്‍പിക്കുന്ന തിനോടും ഉപമിച്ച് പറഞ്ഞിരിക്കുകയാണ്. അല്ലാഹുവിന്‍റെ സിംഹാസനം ആകാശഭൂമിക ളില്‍ എല്ലായിടത്തും വ്യാപിച്ചുകിടക്കുകയാണെന്ന് 2: 255 ല്‍ പറഞ്ഞിട്ടുണ്ട്. 25: 25; 39: 63, 67, 75 വിശദീകരണം നോക്കുക.