فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ
അങ്ങനെ ആര്‍ക്കാണോ തന്‍റെ ഗ്രന്ഥം തന്‍റെ വലതുകയ്യില്‍ നല്‍കപ്പെട്ടത്, അ പ്പോള്‍ അവന്‍ പറയും: ഹാ! ഇതാ എന്‍റെ ഗ്രന്ഥം! നിങ്ങള്‍ വായിച്ചുനോക്കൂ.
നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ചരിച്ചുകൊണ്ടിരിക്കുന്ന വര്‍ക്കാണ് ഗ്രന്ഥം വലതുകയ്യില്‍ ലഭിക്കുക. അവര്‍ക്കുവേണ്ടി തന്നെയാണ് ഗ്രന്ഥം അ നുകൂലമായി വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുക. അവര്‍ അവരുടെ ഗ്രന്ഥം കുടുംബാംഗങ്ങളെ കാണിച്ചുകൊണ്ട്, ഞാന്‍ ഐഹികലോകത്തുവെച്ച് പറഞ്ഞിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും അദ്ദിക്റിന്‍റെ അടിസ്ഥാനത്തിലുള്ളതായിരുന്നതിനാല്‍ 'ഇവിടെ യിതാ ഇപ്പോള്‍ എന്‍റെ ഗ്രന്ഥത്തില്‍ അതെല്ലാം വായിക്കാന്‍ ഉതകുന്ന വിധത്തില്‍ രേഖ പ്പെട്ടുകിടക്കുന്നു, നിങ്ങള്‍ വായി ച്ചു നോക്കുക' എന്നുപറയുന്നതാണ്. 17: 13-15; 56: 27-37; 84: 7-9 വിശദീകരണം നോക്കുക.