( അല്‍ ഹാഖഃ ) 69 : 40

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ

നിശ്ചയം, അത് മാന്യനായ ഒരു പ്രവാചകന്‍റെ വാക്ക് തന്നെയാണ്. 

മുഹമ്മദ് എഴുത്തും വായനയും അറിയാത്ത നിരക്ഷരനായതിനാല്‍ അദ്ദിക്ര്‍ പറ യുന്നത് ജിന്ന് ബാധിച്ചതുകൊണ്ടാണെന്ന് സംശയിക്കുകയും ആരോപിക്കുകയും ചെ യ്തിരുന്ന അന്നത്തെ കാഫിറുകളോട് പറയുകയാണ്: അദ്ദിക്ര്‍ മാന്യനായ ഒരു പ്രവാച കന്‍റെ വാക്ക് തന്നെയാണ് എന്ന്. അതായത് അല്‍ അമീന്‍-വിശ്വസ്തന്‍-എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് കളവുപറയാത്ത മാന്യനായ പ്രവാചകന്‍ തന്നെയാണ്, അ തില്‍ അത്ഭുതം പ്രകടിപ്പിക്കേണ്ടതില്ല എന്ന്. നിശ്ചയം ഇത് മൂടിവെക്കപ്പെട്ട ഒരു ഗ്രന്ഥത്തിലുള്ള മാന്യമായ ഒരു വായന തന്നെയാണ്. പരിശുദ്ധന്മാരല്ലാതെ അത് ഉള്‍ക്കൊ ള്ളുകയില്ല എന്ന 56: 77-79 ല്‍ പറഞ്ഞ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് മുഹ മ്മദിനെ മാന്യനായ പ്രവാചകന്‍ എന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടുള്ളത്. മാന്യമായ ഗ്രന്ഥം കൊണ്ടുവരുന്നതുകൊണ്ടാണ് ജിബ്രീലിനെ 81: 19 ല്‍ മാന്യനായ ദൂതന്‍ എന്നും വിശേഷി പ്പിച്ചിട്ടുള്ളത്. 26: 192-194; 44: 17; 53: 1-4 വിശദീകരണം നോക്കുക.