( അല്‍ ഹാഖഃ ) 69 : 39

وَمَا لَا تُبْصِرُونَ

-നിങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കാത്തവയെക്കൊണ്ടും. 

നിങ്ങള്‍ 'വീക്ഷിച്ചുകൊണ്ടിരിക്കുന്നവയെക്കൊണ്ട്' എന്ന് പറഞ്ഞത് നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന പ്രത്യക്ഷമായ കാര്യങ്ങള്‍ കൊണ്ട് എന്നും 'വീക്ഷിച്ചുകൊണ്ടിരിക്കാത്തവ' എന്ന് പറഞ്ഞത് ഇപ്പോള്‍ പ്രകടമാവാത്തതും എന്നാല്‍ ഭാവിയില്‍ പ്രപഞ്ചത്തില്‍ തന്നെ പ്രത്യക്ഷപ്പെടാനുള്ളതുമായ കാര്യങ്ങള്‍ കൊണ്ട് എന്നുമാണ്. 91: 1-6 ല്‍ പ്രത്യക്ഷമായ ആറ് സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് 91: 7-8 ല്‍ കാണാന്‍ കഴിയാത്ത ആത്മാവിനെക്കുറിച്ചും അതിന് അതിന്‍റെ ദുര്‍മാര്‍ഗവും സന്മാര്‍ഗവും നല്‍കിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 32: 27; 41: 52-53 വിശദീകരണം നോക്കുക.