( അല്‍ ഹാഖഃ ) 69 : 41

وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَا تُؤْمِنُونَ

അത് ഒരു കവിയുടെ വാക്കുമല്ല, നിങ്ങള്‍ അല്‍പമല്ലാതെ വിശ്വസിക്കുന്നില്ല. 

ഗ്രന്ഥം കവിതയാണ്, മുഹമ്മദ് കവിയുമാണ് എന്ന് ആരോപിച്ചിരുന്ന കവിതകളി ല്‍ നിപുണരായ മക്കാമുശ്രിക്കുകള്‍ക്കുള്ള മറുപടിയാണ് ഈ സൂക്തം. എന്നാല്‍ ഇന്ന് ത്രികാലജ്ഞാനിയില്‍ നിന്നുള്ള 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥത്തെ തിരിച്ചറിയാത്ത ഫുജ്ജാറുകള്‍ അറബി ഖുര്‍ആന്‍ ഈണത്തിലും രാഗത്തിലും കവിതയെന്നോണം പാരായണം ചെയ്ത് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോയിരിക്കുകയാണ്. 6: 36; 36: 69-70 വിശദീകരണം നോക്കുക.