( അല്‍ ഹാഖഃ ) 69 : 46

ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ

പിന്നെ അവന്‍റെ ജീവനാഡി നാം മുറിച്ചുകളയുകതന്നെ ചെയ്യും! 

7: 172-173 ല്‍ ഉടമയായി അല്ലാഹുവിനെ അംഗീകരിച്ചുകൊണ്ട് 'ഞാനില്ല, എന്‍റേ തില്ല' എന്ന നയത്തില്‍ ജീവിക്കുന്നവരാണ് പ്രവാചകന്മാരും വിശ്വാസികളും എന്നിരി ക്കെ പ്രവാചകന്‍ അല്ലാഹുവിന്‍റെ പേരില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ കുറക്കുക യോ ആണെങ്കില്‍ പ്രവാചകനെ പിടികൂടി ജീവനാഡി മുറിച്ചുകളയുമെന്നാണ് സൂക്തത്തില്‍ പറയുന്നത്. അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് നാം തന്നെയാണ്, അതിനെ നാം തന്നെ സൂക്ഷിക്കുന്നതുമാണ് എന്ന് 15: 9 ല്‍ പറഞ്ഞിട്ടുള്ളതിനാലാണ് 41: 41-43 ല്‍ പറ ഞ്ഞ അദ്ദിക്ര്‍ എന്ന പേരിലുള്ള ഗ്രന്ഥത്തില്‍ മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനോ വള ച്ചൊടിക്കാനോ സൃഷ്ടികളില്‍ ആര്‍ക്കും സാധ്യമല്ലാത്തത്. അതുകൊണ്ടുതന്നെയാണ് അതിന്‍റെ പകര്‍പ്പവകാശം ആരിലും നിക്ഷിപ്തമല്ല എന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതും. 3: 58; 16: 44, 89; 25: 33-34 വിശദീകരണം നോക്കുക.