( അല്‍ ഹാഖഃ ) 69 : 48

وَإِنَّهُ لَتَذْكِرَةٌ لِلْمُتَّقِينَ

നിശ്ചയം, അത് സൂക്ഷ്മാലുക്കള്‍ക്ക് ഒരു ടിക്കറ്റ് തന്നെയാകുന്നു. 

73: 19; 76: 29 എന്നീ സൂക്തങ്ങളില്‍ 'നിശ്ചയം, ആരാണോ തന്‍റെ നാഥനിലേക്ക് വ ഴി അന്വേഷിക്കുന്നത്, അവര്‍ക്ക് ഇത് ഒരു ടിക്കറ്റ് തന്നെയാണ്' എന്ന് പറഞ്ഞിട്ടുണ്ട്. അ ദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ സൂക്ഷ്മാലുക്ക ള്‍ മാത്രമേ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ സ്വര്‍ഗത്തിലേക്ക് തി രിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്നവരായതിനാല്‍ വധിക്കപ്പെട്ടവരാണ് എന്ന് 80: 17 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 38: 82-83; 39: 33-34; 57: 19 വിശദീകരണം നോ ക്കുക.