( അല്‍ ഹാഖഃ ) 69 : 49
وَإِنَّا لَنَعْلَمُ أَنَّ مِنْكُمْ مُكَذِّبِينَ
നിശ്ചയം, നിങ്ങളില്‍ അതിനെ കളവാക്കി തള്ളിപ്പറയുന്നവരുണ്ടെന്ന് നിശ്ചയം നാം അറിയുന്നവന്‍ തന്നെയുമാണ്.
ഗ്രന്ഥം കിട്ടിയവരില്‍ എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും അതിനെ കളവാക്കി തള്ളിപ്പറയുന്നവരും അല്ലാഹുവിന്‍റെ കോപം വര്‍ഷിക്ക പ്പെട്ടവരും വഴിപിഴച്ചുപോയവരും തന്നെയാണ്. വിശ്വാസികള്‍ 1: 7 വായിക്കുമ്പോള്‍ വി ചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികളിലും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാ ഫിറുകളിലും ഞങ്ങളെ നീ ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥി ക്കേണ്ടത്. 32: 13-14; 48: 6; 56: 82 വിശദീകരണം നോക്കുക.