( അല്‍ ഹാഖഃ ) 69 : 50

وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ

നിശ്ചയം, അത് കാഫിറുകളുടെ മേല്‍ ഒരു ദുഃഖഹേതുതന്നെയാണ്. 

നിഷ്പക്ഷവാനായ അല്ലാഹു ഒരാളെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കെതിരെ അവര്‍ തൊട്ട, കണ്ട, കേട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ് ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ഇത്തരം കാഫിറുകള്‍ അവര്‍ ഐഹികലോകത്ത് ഒരുക്കിവെച്ചത് പരലോകത്തുവെച്ച് കാണുമ്പോള്‍: 'ഓ ഞാ ന്‍ മണ്ണായിത്തീര്‍ന്നിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് വിലപിക്കുന്ന രം ഗം 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4: 150-151; 62: 5-8; 64: 2; 67: 6-11 വിശദീകരണം നോക്കുക.