( അല്‍ ഹാഖഃ ) 69 : 9
وَجَاءَ فِرْعَوْنُ وَمَنْ قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ
ഫിര്‍ഔനും അവന്‍റെ മുമ്പുള്ളവരും അവരുടെതന്നെ കുറ്റകൃത്യങ്ങളാല്‍ കീ ഴ്മേല്‍ മറിക്കപ്പെട്ടവരും വന്നുപോയിട്ടുണ്ട്.
അതായത് ഫിര്‍ഔനും അവന് മുമ്പുള്ളവരും പ്രകൃതിക്ക് വിരുദ്ധമായ കുറ്റങ്ങള്‍ ചെയ്തിരുന്നതിന്‍റെ പേരില്‍ കീഴ്മേല്‍ മറിക്കപ്പെട്ട ലൂത്ത്ജനതയുമെല്ലാം മുമ്പ് ഇവിടെ ജീവിച്ച് അവരുടെ കുറ്റങ്ങള്‍ കാരണം നശിപ്പിക്കപ്പെട്ടവരായിരുന്നു. 30: 41; 34: 19-20; 68: 35 വിശദീകരണം നോക്കുക.