( 7 ) അൽ അഅ്റാഫ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(7) അൽ അഅ്റാഫ്

പ്രവാചകന്‍റെ മക്കാ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ സൂറത്ത് അന്‍ആമിനോട് അനുബന്ധിച്ചുതന്നെ അവതരിപ്പിച്ചിട്ടുള്ള സൂറത്താണ് ഇത്. 206 സൂക്തങ്ങളുള്ള ഈ സൂറത്താണ് ബഖറ കഴിഞ്ഞാല്‍ വ്യാപ്തിയില്‍ ഗ്രന്ഥത്തിലെ രണ്ടാമത്തെ വലിയ സൂറത്ത്. ഈ സൂറത്തില്‍ നരകവാസികളെയും സ്വര്‍ഗവാസികളെയും തിരിച്ചറിയുന്ന അഅ്റാഫുകാരെക്കുറിച്ച് പരാമര്‍ശിക്കുന്നതിനാല്‍ ഈ സൂറത്തിന് 'അഅ്റാഫ്'(തിരിച്ചറിയുന്നവര്‍) എന്ന് നാമകരണം ചെയ്തിരിക്കുന്നു. അല്ലാഹുവിനെ തി രിച്ചറിയുക, പിശാചിനെ തിരിച്ചറിയുക, മനുഷ്യരുടെ ഘടന-ശരീരം, ആത്മാവ്, ജീവന്‍ തുടങ്ങിയവ തിരിച്ചറിയുക, ജീവിതലക്ഷ്യം തിരിച്ചറിയുക, എന്താണ് ഗ്രന്ഥം, എന്തിനാണ് ഗ്രന്ഥം, എന്തുകൊണ്ട് ഗ്രന്ഥം ഉപയോഗപ്പെടുത്തണം എന്ന് തിരിച്ചറിയുക, സ്വ ര്‍ഗത്തിലേക്ക് പോകുന്നവരെ തിരിച്ചറിയുക, നരകത്തിലേക്ക് പോകുന്നവരെ തിരിച്ചറിയുക തുടങ്ങി എല്ലാ കാര്യങ്ങളും തിരിച്ചറിയാനുള്ള ആത്മാവിന്‍റെ ദൃഷ്ടിയാണ് അദ്ദിക്ര്‍. 

മനുഷ്യര്‍ എവിടെയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്നും അവരോട് എന്ത് ഉടമ്പ ടിയാണ് നാഥന്‍ വാങ്ങിയിട്ടുള്ളതെന്നും വിവരിച്ചിട്ടണ്ട്. ആരാണോ അദ്ദിക്റിന്‍റെ അടിസ്ഥാനത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചത്, അവര്‍ക്ക് ത്രാസില്‍ തൂക്കമുണ്ടാകുമെന്നും അ ല്ലാത്തവര്‍ പ്രവൃത്തികള്‍ പാഴായിപ്പോയി നരകത്തില്‍ ആപതിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ആദമിനെ സൃഷ്ടിച്ചതും മലക്കുകള്‍ സാഷ്ടാംഗപ്രണാമം ചെയ്തതും പിശാച് സാഷ് ടാംഗപ്രണാമം ചെയ്യാതിരുന്നതും പ്രതിപാദിച്ചിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതുകൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കാത്ത കപടവിശ്വാസികളും അനുയായികളും മരണ സമയത്ത് അവര്‍ കാഫിറായിരുന്നു എന്ന് ആത്മാവിനെതിരെ സ്വയം സാക്ഷ്യം വഹിക്കുമെന്ന് 37 ലും, അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ തള്ളിപ്പറയുകയും എല്ലാം തികഞ്ഞവരാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവര്‍ ഭ്രാന്തന്‍മാരാണെന്നും അവര്‍ തുന്നല്‍ ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് 40 ലും പറഞ്ഞിട്ടുണ്ട്. നരകവാസികള്‍ സ്വര്‍ഗവാസികളോട് വെള്ളം ചോദിക്കുമ്പോള്‍ ഗ്രന്ഥത്തിലെ സൂക്തങ്ങളോട് വിരോധം വെച്ചുകൊണ്ടിരുന്ന കാഫി റുകള്‍ക്ക് ഇന്നേദിവസം അവരണ്ടും നിഷിദ്ധമാണെന്ന് സ്വര്‍ഗവാസികള്‍ മറുപടി പറയുന്ന രംഗം 49-51 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്ത്, ശു ഐബ് തുടങ്ങിയ പ്രവാചകന്മാര്‍ക്കെല്ലാം ഒറ്റ ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് നല്‍കിയതെന്നും അതിനെ തള്ളിപ്പറഞ്ഞ ജനതയുടെ പരിണിതി മനസ്സിലാക്കി പാഠമുള്‍ക്കൊള്ളണമെന്നും 59-102 സൂക്തങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 103-136 സൂക്തങ്ങളില്‍ മൂസാന ബിയെക്കുറിച്ചും ഫിര്‍ഔനിനെക്കുറിച്ചും സവിസ്തരം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്റാഈല്‍ സന്തതികളെക്കുറിച്ചും മൂസാനബിക്ക് ഗ്രന്ഥം നല്‍കിയതിനെക്കുറിച്ചും ഗ്രന്ഥം സ്വീ കരിക്കാന്‍ പോയ സന്ദര്‍ഭത്തില്‍ ഇസ്റാഈല്‍ സന്തതികള്‍ പശുക്കുട്ടിയെ ഉണ്ടാക്കി പൂജിച്ചതിനെക്കുറിച്ചും 138-171 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മൂടിവെക്കുന്ന പണ്ഡിതനെയും അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത അനുയായിക ളെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റംവരാത്ത നായയോട് 176 ല്‍ ഉപമിച്ചിട്ടുണ്ട്. 185 ല്‍ ഏറ്റവും നല്ല വര്‍ത്തമാനമാകുന്ന അദ്ദിക്റിനുശേഷം നിങ്ങള്‍ ഇനി വേറെ ഏത് വര്‍ത്തമാനത്തിലാണ് വിശ്വസിക്കാന്‍ പോകുന്നതെന്ന് ചോദിക്കുന്നു. 188-ാം സൂ ക്തം പ്രവാചകനെ പരിചയപ്പെടുത്തുന്നതാണെങ്കില്‍ 194-195 സൂക്തങ്ങള്‍ മക്കാമുശ്രി ക്കുകളോട് അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പങ്കാളികളെയെല്ലാം ഒരുമിച്ചുകൂട്ടി പ്രവാചകനെതിരെ ഗൂഢാലോചന നടത്താന്‍ വെല്ലുവിളിക്കുകയാണ്. 197 -200 സൂക്തങ്ങളില്‍ അവിവേകികളെ വിട്ടൊഴിയാനും പൈശാചികമായ ചിന്തകള്‍ വെച്ചുപുലര്‍ത്താതിരിക്കാനും പഠിപ്പിക്കുന്നു. സൂക്ഷ്മതയുള്ളവര്‍ പിശാചില്‍നിന്ന് ഒരു ദുര്‍ ബോധനമേറ്റാല്‍ ഉടനെ അല്ലാഹുവിനെ സ്മരിക്കുന്നതും അപ്പോള്‍ അവര്‍ പിശാചിന്‍റെ വഴിയും അല്ലാഹുവിന്‍റെ വഴിയും തിരിച്ചറിയുന്നതുമാണ് എന്ന് 201 ലും, പിശാചിന്‍റെ സഹോദരങ്ങളെ അവന്‍ ദുര്‍മാര്‍ഗത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോവുമെന്നും പി ന്നെ പിടി അയക്കുകയില്ലെന്നും 202 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം വായിച്ച് കേള്‍പ്പിക്കപ്പെടുമ്പോള്‍ ശ്രദ്ധിച്ചുകേള്‍ക്കുകയും മൗനം ദീക്ഷിക്കുകയും ചെയ്താല്‍ അനുഗ്രഹിക്ക പ്പെട്ടേക്കുമെന്ന് 204 ല്‍ പറഞ്ഞിട്ടുണ്ട്. നീ നിന്‍റെ നാഥനെ വിനീതനായും ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ആത്മാവുകൊണ്ട് സ്മരിക്കുക, നീ പ്രജ്ഞയറ്റവരില്‍ ഉള്‍പ്പെടുകയും ചെയ്യരുത് എന്ന് 205 ല്‍ കല്‍പിച്ചിട്ടുണ്ട്. നി ശ്ചയമായും നാഥന്‍റെ അടുക്കലുള്ളവര്‍ അവനെ സേവിക്കുന്നതില്‍ അഹങ്കരിക്കാത്തവ രും അവനെ എപ്പോഴും വാഴ്ത്തിക്കൊണ്ടിരിക്കുന്നവരും അവന് സാഷ്ടാംഗം പ്രണമിക്കുന്നവരുമാണ് എന്ന് പറഞ്ഞുകൊണ്ട് 206 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.