( അൽ അഅ്റാഫ് ) 7 : 1

المص

അലിഫ്-ലാം-മീം-സ്വാദ്.

'അല്ലാഹുവില്‍ നിന്ന് ജിബ്രീല്‍ മുഖേന മുഹമ്മദിന് വന്നുകിട്ടിയ സംഭവചരിത്ര ങ്ങള്‍ വിവരിക്കുന്നത്' എന്നര്‍ത്ഥം. 'സ്വാദ്' എന്നാല്‍ നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്ത്വ്, ശുഐബ് തുടങ്ങിയ നബിമാരുടെ ജനതകളുടെ സംഭവചരിത്രങ്ങള്‍ വിവരിക്കുന്നത് (ഖസസ്) എന്നാണ്. അല്ലെങ്കില്‍ 35-ാം സൂക്തത്തിലെ, ഓ ആദം സന്താനങ്ങളേ! എന്‍റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് വഴിക്കുവഴിയായി വിശദീകരിച്ച് തരുന്ന നിങ്ങളില്‍ നിന്നുള്ള പ്ര വാചകന്‍മാര്‍ വന്നാല്‍ എന്നതിലെ യഖുസ്സൂന എന്നുള്ളതിലുള്ള, അല്ലെങ്കില്‍ 176-ാം സൂക്തത്തില്‍ ഇത്തരം സൂക്തങ്ങള്‍ വഴിക്കുവഴിയായി പറഞ്ഞുകൊടുക്കുക-അവര്‍ ആ ലോചിച്ച് പ്രതിഫലിപ്പിക്കുന്നവര്‍ ആകുന്നതിന് വേണ്ടി എന്നതിലെ ഫഖ്സുസില്‍ ഖ സസ എന്നുള്ളതിലുള്ള 'സ്വാദ്'. 2: 1; 3: 7 വിശദീകരണം നോക്കുക.