( അൽ അഅ്റാഫ് ) 7 : 102

وَمَا وَجَدْنَا لِأَكْثَرِهِمْ مِنْ عَهْدٍ ۖ وَإِنْ وَجَدْنَا أَكْثَرَهُمْ لَفَاسِقِينَ

അവരില്‍ അധികപേരെയും നാം ഉടമ്പടി പാലിക്കുന്നവരായി കണ്ടെത്തിയി ല്ല, എന്നാല്‍ അവരില്‍ അധികപേരെയും നാം കണ്ടെത്തിയത് തെമ്മാടികളാ യിട്ട് തന്നെയാകുന്നു.

2: 26-27; 7: 172-173 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ മനുഷ്യനെയും സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ "ഞാനല്ലെയോ നിങ്ങളുടെ നാഥന്‍" എന്ന് ചോദി ച്ചപ്പോള്‍ എല്ലാവരും "അതെ നാഥാ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു" എന്ന് സമ്മതിച്ചു കൊണ്ട് നാഥനുമായി ഉടമ്പടി ചെയ്യുകയുണ്ടായി. 3: 187 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ മനുഷ്യര്‍ക്ക് മൂടിവെക്കാതെ വിശദീകരിച്ചുകൊടുക്കണം എന്ന കരാറും വാങ്ങിയിട്ടുണ്ട്. എന്നാല്‍ അവര്‍ അദ്ദിക്റിനെ പിറകിലേക്ക് വലിച്ചെറിഞ്ഞ് നാഥന്‍റെ സൂക്തങ്ങള്‍ക്ക് കു റഞ്ഞ വില വാങ്ങുകയാണ് ഉണ്ടായത്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ 2: 174-176 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞു കൊണ്ടും സൂക്തങ്ങള്‍ക്ക് കുറഞ്ഞ വിലവാങ്ങി തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീ നിറച്ചുകൊണ്ടിരിക്കുന്ന കാഫിറുകളും, 30: 31-32 ല്‍ പറഞ്ഞ പ്രകാരം വിവിധ സംഘടനകളായി പിരിഞ്ഞ യഥാര്‍ത്ഥ മുശ്രിക്കുകളും, 2: 99 ല്‍ പറഞ്ഞ പ്രകാരം നാഥന്‍റെ സൂക്തങ്ങളെ മൂടിവെക്കുന്ന തെമ്മാടികളുമായി മാറി. 5: 49; 6: 47-49; 11: 118-119 വിശദീകരണം നോക്കുക.