وَمَا تَنْقِمُ مِنَّا إِلَّا أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَاءَتْنَا ۚ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
ഞങ്ങളുടെ നാഥന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിച്ചുവെന്നല്ലാതെ മറ്റൊരു കാരണവും ഞങ്ങളോടു പ്രതികാരം ചെയ്യാന്‍ നിനക്കില്ലല്ലോ, ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നീ നിന്‍റെ ക്ഷമ ചൊരിയേണമേ, ഞങ്ങളെ നീ സര്‍വ്വസ്വം നിനക്ക് സമര്‍പ്പിച്ചവരായിക്കൊണ്ട് ഈ ലോകത്തുനിന്ന് ഉയര്‍ത്തുകയും ചെയ്യേണമേ.
16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താ ദായകവുമായി ഇവിടെ ഉപയോഗപ്പെടുത്തി ജീവിച്ച വിശ്വാസി മാത്രമേ മുസ്ലിമായി മരിക്കുകയുള്ളൂ. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നരാണെങ്കിലും 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരായതിനാല്‍ ആത്മാവിനെതിരെ കാഫിറാണെന്ന് സാക്ഷ്യം വഹിച്ചു കൊണ്ടും ഇവിടെ സമ്പാദിച്ച നരകക്കുണ്ഠം കണ്ടുകൊണ്ടുമാണ് മരണപ്പെടുക. 2: 136, 154; 3: 101-102; 7: 40-41 വിശദീകരണം നോക്കുക.